
പയ്യോളി: പോലീസ് അകാരണമായി പ്രകോപനത്തിന് ശ്രമിക്കുകയാണെന്ന് ഭക്തർ ആരോപിക്കുന്നു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവം സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് പോലീസിൻ്റേതെന്നാണ് ആരോപണം. ഇതിൻ്റെ ഭാഗമാണ് ബോർഡുകൾ നശിപ്പിക്കുന്നതെന്നും അവർ പറയുന്നു.

പോലീസ് മുറിച്ചുമാറ്റിയ ബോർഡിന് പകരം ഭക്തർ സ്ഥാപിച്ച ബോർഡാണ് രാത്രിയുടെ മറവിൽ പോലീസ് പിഴുതെറിഞ്ഞതത്രെ. ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഭക്തർ പ്രതിഷേധ പ്രകടനം കഴിഞ്ഞ് പോയപ്പോഴാണ് പോലീസ്, ബോർഡ് അഴിച്ച് വലിച്ചെറിഞ്ഞതത്രെ. വൻ പോലീസ് സന്നാഹം വൈകീട്ട് മുതൽ ഇവിടെയുണ്ടായിരുന്നു.

Discussion about this post