പയ്യോളി: ഇരിങ്ങൽ -കൊളാവിപ്പാലം താരാപുരം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷാ ഉന്നതവിജയികൾക്ക് അനുമോദനവും ആരോഗ്യ ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചു. നഗരസഭാംഗം ചെറിയാവി സുരേഷ്ബാബു ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം ടി വിനു മാസ്റ്റർ അധ്യക്ഷത വഹിച്ചു.
‘കോവിഡാനന്തര കേരളം’ എന്ന വിഷയത്തെ ആസ്പദമാക്കി ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ജിനി ബിയാർലി ക്ലാസ് നയിച്ചു.

Discussion about this post