കൊയിലാണ്ടി : സമൂഹത്തെ പങ്കാളികളാക്കി കൊണ്ടുള്ള തണലിൻ്റെ പ്രവർത്തനങ്ങൾ മാതൃക പരമെന്ന് കൊയിലാണ്ടി നഗരസഭ ചെയർപെഴ്സൺ കെ പി സുധ അഭിപ്രായപ്പെട്ടു. ജീവിത ശൈലി മാറ്റങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇതിനെതിരെ തണൽ നടത്തുന്ന ബോധവൽക്കരണങ്ങൾ ശ്ലാഖനീയമാണ് ചെയർപെഴ്സൺ കൂട്ടിച്ചേർത്തു . കൊയിലാണ്ടിയിൽ തണൽ ഫിസിയോ തെറാപ്പി സെൻ്റർ ഉദ്ഘാടന ചടങ്ങിൽ
സംസാരിക്കുകയായിരുന്നു ചെയർപെഴ്സൺ. സിദ്ദീക്ക് കൂട്ടുമുഖം അധ്യക്ഷനായി. കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിക്കുന്ന തണൽ ഫിസിയോ തെറാപ്പി സെൻ്റർ പരിസൺസ് എം ഡി എൻ കെ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. തണൽ ചെയർമാൻ ഡോ: ഇദ്രീസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.കെ പ്രവീൺ കുമാർ , കൗൺസിലർമാരായ പി
രത്നവല്ലി ,വി പി ഇബ്രാഹിംക്കുട്ടി, എ അസീസ് , കെ കെ വൈശാഖ് , അഡ്വ. സുനിൽ മോഹൻ ,സാലിഹ് ബാത്ത ,സഫ് നാസ് കരുവഞ്ചേരി പ്രസംഗിച്ചു. ഉദ്ഘാടനത്തോട നുബന്ധിച്ച് നടന്ന ജീവിത ശൈലി രോഗനിർണയ കേമ്പിൽ നിരവധി പേർ പങ്കെടുത്തു.
സഹീർ ഗാലക്സി , എ എം പി ബഷീർ, മായിൻ, പി കെ റിയാസ് ,നൂറുദ്ദീൻ ഫാറൂഖി ,ത്വൽഹത്ത് കൊയിലാണ്ടി ,അബ്ദുലത്തീഫ്, നാസർ, സി എച്ച് അബ്ദുള്ള എന്നിവർ നേതൃത്വം നൽകി. അൻസാർ കൊല്ലം സ്വാഗതവും, വി കെ ആരിഫ് നന്ദിയും പറഞ്ഞു
Discussion about this post