പയ്യോളി: മേലടിബീച്ച്,കാരേക്കാട് സമീപ പ്രദേശവാസികളുടെയും ഖത്തറിലെ കൂട്ടായ്മയായ തണൽ ഖത്തർ പയ്യോളി റമദാൻ റിലീഫ് പദ്ധതിയുടെ വിതരണോദ്ഘാടനം പയ്യോളി ഭജനമഠം റോഡിലുള്ള ഓഫീസ് പരിസരത്തു വെച്ചു പയ്യോളി മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവഹിച്ചു.
2006 മുതൽ ജാതിമത ഭേദമന്യേ തണൽ നടത്തി വരുന്ന സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ പ്രാദേശിക പ്രവാസി കൂട്ടായ്മകൾക്ക് എന്നും മാതൃകയും ശ്ലാഘനീയമാണെന്നു ഉൽഘാടന പ്രസംഗത്തിൽ ചെയർമാൻ പറഞ്ഞു.
തണൽ ഖത്തർ പ്രസിഡന്റ് മാടാക്കര ഇസ്മായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹല്ല് പ്രസിഡന്റ് വി. കെ. മഹമൂദ് ഹാജി, തണൽ ഖത്തർ പയ്യോളിയുടെ പ്രസിഡന്റ് പി. പി.ഹമീദ്, ഇ.സി. അബ്ദുറഹ്മാൻ ഹാജി, നിസാർ പയലൻ, നിസാർ കുഴിച്ചാലിൽ, എം. സി. മുഹമ്മദ്അലി, കെ.കെ. മിസ്ബാഹ്, മുസ്തഫ മാടാക്കര, ഇ.സി.ഇബ്രാഹിം, ഹനീഫ പി.എം, കുഞ്ഞബ്ദുള്ള മാടാക്കര തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ അബ്ദുൽനാസർ സഖാഫി സ്വാഗതവും മഹശൂഖ് ഹാഷ്മി നന്ദിയും പറഞ്ഞു.
Discussion about this post