തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ. യുവതിയുടെ സുഹൃത്ത് പ്രവീണ്‍ ആണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രവീണിനെ കൊല്ലം പരവൂരില്‍ നിന്നാണ് പിടികൂടിയത്.
ഇന്ന് രാവിലെയായിരുന്നു ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ലായിരുന്നു. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചതെന്നാണ് വിവരം. വിഷം കഴിച്ചതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
അതിനിടെ യുവതിയും കൂടെ ഉണ്ടായിരുന്ന യുവാവും വിവാഹിതരാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. മരണം നടന്നതായി ഒരാള്‍ ഹോട്ടലില്‍ വിളിച്ചറിയിച്ചതിനെ തുടർന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post