കോഴിക്കോട്: കരുമല ചൂരക്കണ്ടി മലമുകളിൽ യുവാവിനേയും പത്താം ക്ലാസ് വിദ്യാർത്ഥിനിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ അഭിനവ്, താമരശ്ശേരി സ്വദേശി ശ്രീലക്ഷ്മി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം.താമരശ്ശേരി കോരങ്ങോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ ഇന്നലെ വൈകുന്നേരം മുതൽ കാണാതായിരുന്നു. ട്യൂഷൻ കഴിഞ്ഞ് അച്ഛനൊപ്പം ബൈക്കിൽ തിരിച്ചുപോരവെ വഴിയിൽ വെച്ച് വണ്ടി കേടായി. തുടർന്ന് മകളെ അവിടെ നിർത്തി വണ്ടി ശരിയാക്കി തിരികെയെത്തിയപ്പോൾ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.
കോരങ്ങാട് ചപ്പാത്തിക്കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്. മരക്കൊമ്പിൽ തൂക്കിയിട്ട ഷാളിന്റെ അറ്റത്താണ് ഇരുവരും തൂങ്ങിമരിച്ചത്. അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷിന്റയും ബീനയുടെയും മകളാണ് ശ്രീലക്ഷ്മി. ഒരു സഹോദരനുണ്ട്. കിനാലൂർ ചൂരക്കണ്ടി അനിൽകുമാറിന്റെ മകനാണ് അഭിനവ്. പോലീസ് പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post