കൊയിലാണ്ടി: താലൂക്ക് ലീഗൽ സർവീസസ്സ് കമ്മിറ്റിയും കണ്ണൻ കടവ് ക്രസന്റ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ക്രസന്റ് കെട്ടിടത്തിൽ നിയമ സഹായ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.
പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി ബാബു രാജ് ഉദ്‌ഘാടനം നിർവഹിച്ചു. ആലി കോയ തെക്കേയിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവീസസ്സ് കമ്മിറ്റി സെക്രട്ടറി വി ധനേഷ് പദ്ധതി വിശദീകരണം നടത്തി. സൗജന്യ ക്ലിനിക്കിൽ എല്ലാ രണ്ടാം ശനിയാഴ്ചയും പാനൽ അഡ്വക്കറ്റിന്റെ സേവനം ഉണ്ടാവും.
ബോധവത്കരണ ക്ലാസ്സിന്, താലൂക്ക് ടി എൽ എസ്സ് സി പാനൽ ലോയർ അഡ്വക്കറ്റ്, ടി കെ രാധാകൃഷ്ണൻ നേതൃത്വം നൽകി.
എ ടി ബിജു, ടി വി ചന്ദ്രഹാസൻ, പി പി ഉദയ ഘോഷ്, ലീഗൽ വളണ്ടീയർ റഷീദ് പുനൂർ പ്രസംഗിച്ചു. എം പി മൊയ്‌തീൻ കോയ സ്വാഗതവും തസ്‌ലീന കബീർ നന്ദിയും പറഞ്ഞു.
Discussion about this post