കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് നാന്ദകത്തിന് വർഷങ്ങളോളം തെച്ചിപ്പൂവ് കൊണ്ട് ഉണ്ടമാല കെട്ടിയിരുന്ന തളിയിൽ ഗോവിന്ദ പിഷാരടിയെ ഏഴാം ചരമവാർഷികദിനത്തിൽ അനുസ്മരിച്ചു. പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ ബാലൻ നായർ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഇ എസ് രാജൻ അനുസ്മരണപ്രഭാഷണം നടത്തി. പി കെ പുരുഷോത്തമൻ ,ശിവദാസൻ പനച്ചികുന്ന്, പി ഹരിഹരൻ, ഉമേഷ് കോറു വീട്ടിൽ, ദാസൻ കുന്നുമ്മൽ,ഓട്ടൂർ ജയപ്രകാശ് പ്രസംഗിച്ചു.
Discussion about this post