തലയോലപ്പറമ്പ്: ആക്രിക്കടയിൽ വൻ തീപ്പിടുത്തം. തലയോലപ്പറമ്പ് ചന്തയിലെ മീൻ വിൽപന ശാലകൾക്ക് എതിർവശത്തെ ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്. മൂന്നു അന്യസംസ്ഥാന തൊഴിലാളികൾക്കു പൊള്ളലേറ്റു. ബിഹാർ സ്വദേശികളായ ശർവൻ, രാജ്കുമാർ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
ചന്തയിലെ വാഹനങ്ങൾ പൊളിച്ചു നീക്കുന്ന ആക്രിക്കടയിൽ പൊളിച്ചുകൊണ്ടിരുന്ന വാഹനത്തിന്റെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന.
വാഹനം പൊളിക്കാൻ നിന്ന തൊഴിലാളികൾക്കാണ് പൊള്ളലേറ്റത്. ഇന്നു രാവിലെ 9.45 നാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സും പോലിസും നാട്ടുകാരും ചേർന്നു തീ അണച്ചു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post