പയ്യോളി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.സംസ്ഥാന പാതയിൽ തച്ചൻകുന്ന് കെ ജി മാരാർ സ്മാരക മന്ദിരത്തിന് മുന്നിൽ ഇന്ന് 8 15 ഓടെയാണ് അപകടമുണ്ടായത്.
തുറശ്ശേരിക്കടവ് പൊട്ടൻ കണ്ടി ബാലൻ്റെ മകൻ അഭിനവ് ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പയ്യോളിയിലെ റസ്റ്റോറൻ്റിന് വേണ്ടി ഭക്ഷണം വിതരണം ചെയ്ത് തിരിച്ചു പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന അഭിനവ് സഞ്ചരിച്ച KL 56 L 4930 നമ്പർ സ്കൂട്ടറും KL 56 F 4806 നമ്പർ കാറുമായിടിക്കുകയായിരുന്നു.
Discussion about this post