പയ്യോളി: കനത്ത മഴയിൽ വീടിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു വൻ നഷ്ടം. ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ മഴയിലാണ് മതിൽ പൂർണമായും തകർന്നത്.

തച്ചൻകുന്ന് മലയിൽ ‘മംസാൻ’ സഗീറിൻ്റെ പുതിയ വീടിൻ്റെ ചുറ്റുമതിലാണ് ഇടിഞ്ഞ് വീണത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അപകടം പുലർച്ചെയായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

കൊമ്മുണ്ടാരി മുഹമ്മദിൻ്റെ മകൻ സഗീറിൻ്റെ ഗൃഹപ്രവേശനം ചൊവ്വാഴ്ചയായിരുന്നു. വൈകുന്നേരമായപ്പോഴേക്കും കനത്ത മഴ തുടങ്ങി.

തുടർന്ന് പുലർച്ചെ 2.55 ന് എന്തോ തകർന്ന് വീഴുന്ന ശബ്ദം കേട്ട് പുറത്ത് വന്നപ്പോഴാണ് 2 മീറ്റർ ഉയരവും 45 മീറ്റർ നീളവുമുണ്ടായിരുന്ന ചുറ്റുമതിൽ പൂർണമായും തകർന്ന് വീണത് കണ്ടത്.

ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുകുന്നതായി സഗീറിൻ്റെ പിതാവ് കൊമ്മുണ്ടാരി മുഹമ്മദ് ‘പയ്യോളി വാർത്തകളോട്’ പറഞ്ഞു.

Discussion about this post