ബാലുശ്ശേരി: ഗ്രാമപഞ്ചായത്തും ജാസ്മിൻ ആർട്സ് ബാലുശ്ശേരിയും സംയുക്തമായി വനിതകൾക്ക് ദശദിന ഡ്രസ് മെറ്റീരിയൽസ് കട്ടിങ്ങ് പഠന ക്ലാസ് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അസ്സൈനാർ എമ്മച്ചം കണ്ടി ഉദ്ഘാടനം നിർവഹിച്ചു.
പ്രകാശ് കരുമല, എ പി മോഹനൻ, പഞ്ചായത്തംഗങ്ങളായ ഹരീഷ് നന്ദനം, സി വൽസല, ഉദയകുമാർ, ഹരീഷ് കല്ലായി, കെ ഷിജില, വിനോദ ചന്ദ്രൻ പ്രസംഗിച്ചു.
അമ്പ്രലാ സ്കേർട്ട്, 3 തരം ചുരിദാറുകൾ, പൈജാമ, പെറ്റിക്കോട്ട്, നൈറ്റി, 3 തരം ബ്ളൗസ് എന്നിവയാണ് പഠിപ്പിക്കുന്ന ഇനങ്ങൾ. പ്രായത്തിൻ്റെയോ വരുമാനത്തിൻ്റെയോ നിബന്ധനകളില്ലാതെ യാതൊരു ഫീസും ഈടാക്കാതെയാണ് ക്ലാസ് നടത്തുന്നത്. ഇതിൻ്റെ രണ്ടാം ബാച്ച് ആരംഭിച്ചു.
വേദിയിൽ വയനാട് ദുരന്ത ബാധിത പ്രദേശത്തെ
പാവപ്പെട്ട കുട്ടികൾക്കായി കുന്നമംഗലത്തെ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് സ്വരൂപിക്കുന്ന പഠനോപകരണ കിറ്റിലേക്ക് നൽകുന്ന നാൽപ്പത് കോളജ് നോട്ട് ബുക്കുകൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ഉദയകുമാർ ഏറ്റുവാങ്ങി.
Discussion about this post