തിരുവനന്തപുരം :പരാതിക്കാരിയെ മർദിച്ച കേസിൽ എൽദോസ് കുന്നപ്പിള്ളിലിനു താത്കാലിക ജാമ്യം. മുൻകൂർ ജാമ്യ ഹർജിയിൽ അന്തിമ ഉത്തരവ് വരും വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് നിർദേശം. വഞ്ചിയൂർ പൊലീസ് എടുത്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
അതേസമയം, എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്കെതിരെ പരാതി നല്കിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. എംഎല്‍എയുടെ ഭാര്യ നല്കിയ പരാതിയില്‍ എറണാകുളം കുറുപ്പംപടി പൊലീസാണ് കേസെടുത്തത്. എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ യുവതി മോഷ്ടിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
എംഎല്‍എയെ ഇന്ന് പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഇന്നലെ കോവളം ഗസ്റ്റ് ഹൗസ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു. വരുംദിവസങ്ങളില്‍ പെരുമ്പാവൂരിലെത്തിച്ചും തെളിവെടുക്കും.
അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെങ്കിലും ചോദ്യങ്ങള്‍ക്ക് എംഎല്‍എ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവതിയുടെ പരാതിയിലെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്.
Discussion about this post