കൊച്ചി: ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച് തിരിച്ച് മുക്കുപണ്ടം വെച്ച കേസിൽ പൂജാരി പിടിയിലായി. ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച കേസിലാണ് പൂജാരിയായ കണ്ണൂര്‍ സ്വദേശി അശ്വിനാണ് പിടിയിലായത്. കൊച്ചിയില്‍ നിരവധി ക്ഷേത്രങ്ങളിലെ ഇയാൾ പൂജ ചെയ്യുന്നുണ്ട്.
ഉദയംപേരൂര്‍, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. തിരുവാഭരണം പണയം വച്ചശേഷം വിഗ്രഹത്തില്‍ മുക്കുപണ്ടം ചാര്‍ത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പൂജാരിക്കെതിരെ പരാതിയുമായി കൂടുതല്‍ ക്ഷേത്ര കമ്മിറ്റിക്കാര് രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post