പയ്യോളി : ജനുവരി 5, 6, 7 തിയ്യതികളിലായി കൊടുങ്ങല്ലൂരിൽ വെച്ച് നടന്ന അഖില കേരള ടെക്നിക്കൽ കലോത്സവത്തിൽ പയ്യോളി ഗവ: ടെക്നിക്കൽ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ മിന്നുന്ന വിജയം കൈവരിച്ചു. അനുമോദന സമ്മേളനം കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു. സ്കൂൾ സൂപ്രണ്ട് സജീവ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ
വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ കെ ടി വിനോദ് ,വാർഡ് കൗൺസിലർ കെ സി ബാബുരാജ്, മുൻ സൂപ്രണ്ട് എ വി സുരജിത്ത്, പി ടി എ പ്രതിനിധികളായ സുനിൽ ടി പി, എസ് അശോക് കുമാർ, ജാസ്മിൻ, കദീജ ടീച്ചർ അധ്യാപകരായ സുരേഷ് കുമാർ, യേശുദാസ് ,അനൂപ്
കുമാർ ,കെ എം ഷീജ , ഹെഡ്ക്ലാർക്ക് വി കെ ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളായ അശ്വജ് ശങ്കർ, കെ വി ശ്രീഹരി , ഇ ശ്രീഹരി, മുഹമ്മദ് ഋതുവാൻ, കാർത്തിക് ബിജു,വേദ രഞ്ജിത്ത്, നിഹാൽ ന ജ്മു, ദേവ നക്ഷത്ര ,അഭയ ഷൈജു, സിൽന, അദ്രിജ, സന്മയ, നിവേദ്യ, സച്ചിദാനന്ദ് സഹദേവ് ,ഷിരോൺ, മുഹമ്മദ് ഹിഷാം,
ദർഷിത്ത് എസ് കാന്ത്, നയ്ല, ആദിത്യൻ സി.ടി, തപൻ ശങ്കർ, സാർത്ഥക്, ദിൽദത്തൻ എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു. പരിശീലനം നല്കിയ സംഗീത അധ്യാപകനായ സുരേഷ് ബാബു, നൃത്താധ്യാപിക ഷീബ മനോജ്. എന്നിവരെ പി ടി എ എക്സിക്യുട്ടീവ് അംഗം അശോക് കുമാർ രൂപകല്പന ചെയ്ത പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ബിനോയ് സ്കറിയ നന്ദി പറഞ്ഞു.
Discussion about this post