കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ് എൻ ഡി പി യോഗം കോളേജിൽ വിവിധ വിഷയങ്ങളിലേക്ക് താത്കാലിക അധ്യാപക ഒഴിവ്. കെമിസ്ട്രി, ഹിന്ദി, കോമേഴ്സ്, ഇംഗ്ലീഷ്, അഡ്മിനിസ്ട്രേഷൻ, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിലാണ് അദ്ധ്യാപകരുടെ ഒഴിവുള്ളത്. നേരിട്ടുള്ള അഭിമുഖം 2022 മെയ് 30 , 31 തിയ്യതികളിൽ നടക്കുന്നതാണ്.
ഒഴിവുകൾ – അഭിമുഖം
മെയ് 30 തിങ്കളാഴ്ച 10 മണിക്ക് – കെമിസ്ട്രി
മെയ് 30 തിങ്കളാഴ്ച 11മണിക്ക് – ഹിന്ദി
മെയ് 30 തിങ്കളാഴ്ച 12 മണിക്ക് – കോമേഴ്സ്
മെയ് 31 ചൊവ്വാഴ്ച 10 മണിക്ക് – ഇംഗ്ലീഷ്
മെയ് 31 ചൊവ്വാഴ്ച 11 മണിക്ക് – ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഫിസിക്കൽ എഡ്യൂക്കേഷൻ
യോഗ്യത
ഉദ്യോഗാർത്ഥികൾ നെറ്റ് /പി.എച്ച്.ഡി യോഗ്യതയുള്ളവരും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം.
നെറ്റ് / പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55% മാർക്ക് ഉള്ളവരെയും പരിഗണിക്കുന്നതാണ്.
Discussion about this post