കൊല്ലം: ദേശീയ പണിമുടക്ക് ദിനത്തിൽ ജോലിക്കെത്തിയ അധ്യാപകരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് സിപിഎം പ്രവർത്തകർ. കടയ്‌ക്കൽ ചിതറ ഹയർ സെക്കൻഡറി സ്‌കൂളിൽ ജോലിക്കെത്തിയ 15 അധ്യാപകരെയാണ് പൂട്ടിയിട്ടത്.
അധ്യാപകരെ അസഭ്യ വർഷം നടത്തിയതായും വൈകിട്ട് പുറത്തിറങ്ങുമ്പോൾ കാണിച്ചു തരാമെന്ന ഭീഷണി, സമരക്കാർ ഉയർത്തിയതായും പരാതിയുണ്ട്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടും ഒരു നടപടിയും എടുത്തില്ലെന്നും അദ്ധ്യാപകർ കുറ്റപ്പെടുത്തി.
പി ടി എ പ്രസിഡണ്ടും സി പി എമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗവും ചിതറ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലായിരുന്നു അധ്യാപകരെ പൂട്ടിയിട്ടതെന്നാണ് ആരോപണം. ഇപ്പോഴും ക്ലാസ് മുറിയ്‌ക്കുള്ളിലാണ് അദ്ധ്യാപകർ.
Discussion about this post