പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റി പ്രൊജക്ട് പ്രകാരം 2021-22 സാമ്പത്തിക വർഷത്തെ ക്ഷയരോഗികൾക്കുള്ള പോഷകാഹാര കിറ്റ് വിതരണോദ്ഘാടനം
പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ്, ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ പി കെ ബൈജുവിന് നൽകി നിർവഹിച്ചു.
ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു ഡോക്ടർ അബ്ദുൾ ബാരി (ടി ബി എം ഒ ടി സി കൊയിലാണ്ടി ടി ബി യൂനിറ്റ് ) വിശദീകരണ പ്രഭാഷണം നടത്തി. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജല ചെത്തിൽ,
പി എച്ച് എൻ ഫാത്തിമ സുഹറ, ഹെൽത്ത് ഇൻസ്പെക്ടർ കെ പി മിനി, ജെ എച്ച് ഐ അബ്ദുള്ള, പി കെ സതീശൻ, എ ജിനിബിയർലി,
ജെ പി എച്ച് എൻ സുഭദ്ര , ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Discussion about this post