തുറയൂർ : തുറയൂർ – കീഴരിയൂർ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന തങ്കമല ക്വാറി പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ കളക്ടറോട് ആവശ്യപ്പെട്ടു.
ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സാഹജര്യത്തിൽ നൂറുകണക്കിന് വീടുകളിലെ ജനങ്ങൾ ഭീതിയിലാണ്. ക്വാറിയിലെ മലിനജലം കാനാൽ വഴി പുറത്തേക്ക് തള്ളിവിടുന്നത് തുറയൂരിലെ ജനങ്ങൾക്ക് പകർച്ച വ്യാധികളും മറ്റു പ്രയാസങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണ്. അതുകൊണ്ട് അത്തരം പ്രവർത്തനങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ ആവശ്യപ്പെട്ടു.
തുറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അർഷാദ് ആയനോത്ത്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് EK ബാലകൃഷ്ണൻ, വാർഡ് മെമ്പർ ജിഷ മാടായി, ആദിൽ മുണ്ടിയത്ത്, അനന്തു സി നായർ, ഹിഷാം എം വി, അക്ഷയ് ബിനു എന്നിവർ കൂടെയുണ്ടായിരുന്നു.
Discussion about this post