
വടകര: താലൂക്ക് ഓഫീസ് ജീവനക്കാരൻ ലിഫ്റ്റിൽ കുടുങ്ങി. വടകര താലൂക്ക് ഓഫീസ്, സബ് ട്രഷറി എന്നിവ സ്ഥിതി ചെയ്യുന്ന ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ലിഫ്റ്റിലാണ് ജീവനക്കാരൻ അകപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടം.

വിവരം അറിഞ്ഞതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ വടകര അഗ്നിരക്ഷസേന ലിഫ്റ്റിൽ കുടുങ്ങിയ ആളെ രക്ഷപെടുത്തി. വടകര സ്റ്റേഷൻ ഓഫീസർ അരുണിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ വി കെ ശശി, ഹരീഷ്, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ റിജീഷ് കുമാർ, ടി ഷിജേഷ്, കെ ഷാഗിൽ, ദിൽറാസ് സുബൈർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Discussion about this post