മേപ്പയ്യൂർ: പൊതു വിദ്യാഭ്യാസത്തിന്റെ ശക്തിപ്പെടൽ നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് പറഞ്ഞു.
പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരമുറപ്പുവരുത്താനും ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിലും കേരളം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന തല ‘മികവഴക് പുരസ്കാരം’ നേടിയ മേപ്പയ്യൂർ എൽ പി സ്കൂൾ അധ്യാപിക വി കെ വിൻസിക്കുള്ള അനുമോദനവും
എസ് എസ് എസ് എൽ സി, എൻ എം എം എസ്, എൽ എസ് എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ പി രമ്യ അധ്യക്ഷത വഹിച്ചു. എസ് എസ് എ മുൻ സംസ്ഥാന പ്രോഗ്രാം ഓഫീസർ ടി പി കലാധരൻ മുഖ്യപ്രഭാഷണം നടത്തി.
മേലടി ബി പി സി എം കെ രാഹുൽ, പ്രധാനാധ്യാപിക പി കെ ഗീത, മാനേജർ സി ടി അബ്ദുൾ ഗഫൂർ, റാബിയ എടത്തിക്കണ്ടി, കെ കുഞ്ഞിക്കണ്ണൻ, സി എം ബാബു, മുജീബ് കോമത്ത്, നിഷാദ് പൊന്നംങ്കണ്ടി, കെ സിറാജ്, വി കെ വിൻസി, പി കെ സത്യൻ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, ‘കൊക്കോ കൊക്കരക്കോ’ നാടകം എന്നിവ അരങ്ങേറി.
Discussion about this post