ടോക്കിയോ: സ്വയംഭരണ പ്രദേശമായ തായ്വാനിൽ ചൈന കടന്നാക്രമണം നടത്തിയാൽ യുഎസ് സൈന്യം പ്രതിരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇതാണ് തങ്ങൾക്കിടയിലെ ധാരണയെന്നും ബൈഡൻ വ്യക്തമാക്കി.
തായ്വാൻ ചൈനയുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുന്ന ചൈനയുടെ “വണ്‍ ചൈന’ നയം യുഎസ് അംഗീകരിച്ചതാണ്. അതേസമയം ബലപ്രയോഗത്തിലൂടെ തായ്വാൻ പിടിച്ചടക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. തായ്വാൻ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനുള്ള അധികാരപരിധി ചൈനയ്ക്കില്ലെന്നും ബൈഡൻ പറഞ്ഞു.
ഇത് യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് സമാനമായിരിക്കും. യുക്രെയ്നിലെ അതിക്രമത്തിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കനത്ത വില നൽകേണ്ടി വരുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
Discussion about this post