ഉദയ്പുര്‍: രാജസ്ഥാനില്‍ സമൂഹമാധ്യമ പോസ്റ്റിന്‍റെ പേരില്‍ തയ്യല്‍ക്കാരനെ പട്ടാപ്പകല്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതികള്‍ക്കു ഐ എസുമായി ബന്ധമുണ്ടെന്നു സൂചന. പ്രതികളെ ചോദ്യം ചെയ്യാന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ ഐ എ) ഉദയ്പൂരില്‍ എത്തി.

പ്രതികളെ ഇന്നു തന്നെ എന്‍ ഐ എ ചോദ്യം ചെയ്യും. ഭീകരബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിച്ചതിനു ശേഷം സംഭവം ഭീകരപ്രവര്‍ത്തനമായി പരിഗണിച്ച് എന്‍ ഐ എ അന്വേഷിച്ചേക്കും.

പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് ഉള്‍പ്പെടെയുള്ളവ പരിഗണനയിലാണ്. ഉദയ്പുരിലെ കൊലപാതകത്തെ ഭീകരപ്രവര്‍ത്തനമായാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്.

കനയ്യ ലാല്‍ ടേലി (40) എന്നയാളാണു കൊല ചെയ്യപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവര്‍ പിടിയിലായിരുന്നു. റിയാസ് അഖ്താരി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലാണ് ഐഎസ് സൂചനയുള്ളതെന്നു ദേശീയമാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും 24 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് വിഛേദിക്കുകയും ചെയ്തു. അറുന്നൂറോളം പൊലീസുകാരെ സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്.




































Discussion about this post