പയ്യോളി : വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ ആയിരങ്ങൾ കൊല്ലപ്പെടുമ്പോൾ പ്രധാനമന്ത്രി തുടരുന്ന മൗനം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധീഖ് അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങൾ സന്ദർശിച്ചു പ്രസംഗങ്ങൾ നടത്തുന്ന മോദി സ്വന്തം നാട്ടിലെ മണിപ്പൂർ എന്ന കൊച്ചു സംസ്ഥാനത്തെ ഭീതിതമായ അവസ്ഥയെ കാണാതെ പോകുന്ന പ്രധാനമന്ത്രി മൗനം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പയ്യോളിയിൽ മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റും
മഹിളാകോൺഗ്രസ്സ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചറുടെ പതിനൊന്നാം ചരമ വാർഷികത്തിൽ അനുസ്മരണ സമ്മേളനംഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണ സമിതി ചെയർമാൻ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷനായിരുന്നു. കെ പി സി സി മെമ്പർ മഠത്തിൽ നാണുമാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കെ ടി
വിനോദൻ, പി ബാലകൃഷ്ണൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, പടന്നയിൽ പ്രഭാകരൻ, വടക്കയിൽ ഷഫീക്ക്, എം ടി മോളി, പി എം അഷ്റഫ്, എഞ്ഞിലാടി അഹമ്മദ്, തൊടുവയലിൽ സദാനന്ദൻ, ഗീത ശ്രീജിത്ത്, സനൂപ് കോമത്ത്, എൻ എം മനോജ് പ്രസംഗിച്ചു അൻവർ കായിരിക്കണ്ടി സ്വാഗതവും ഇ സൂരജ് നന്ദിയും പറഞ്ഞു.
Discussion about this post