മണിയൂർ: റിട്ട. അധ്യാപകനും കവിതാ പ്രസംഗകലാകാരനുമായ ടി കെ ജി മണിയൂർ (87) അന്തരിച്ചു. കവിതാ പ്രസംഗ കലയിൽ തൻ്റെതായ ഒരിടം സൃഷ്ടിച്ച ടി കെ ജി രചനയിലും, സി പി ഐ എം സഹയാത്രികനായും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
ഒരു കാലത്ത് പാർട്ടി വേദികളെ ഇളക്കിമറിച്ച കവിതാ പ്രസംഗങ്ങൾ ടി കെ ജിക്ക് മണിയൂരിന് പുറത്തും ആരാധകവൃന്ദങ്ങളെ സൃഷ്ടിച്ചു. നാടക നടൻ കൂടിയാണ് ഇദ്ദേഹം. ഗ്രാമീണ കലാവേദി, ജനതാ ലൈബ്രറി, ജൂപ്പിറ്റർ സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു.
മണിയൂർ എൽ പി സ്കൂൾ അധ്യാപകനായിരുന്നു.
ഭാര്യ: കാർത്യായനി. മക്കൾ: ലൂസി (റിട്ട. പ്രധാനാധ്യാപിക, മണിയൂർ യുപി സ്കൂൾ), വിനീത് കുമാർ (പി ഡബ്ല്യു ഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ), ആഘോഷ് (ബിസിനസ്). മരുമക്കൾ: അശോകൻ, സംഗീത, സ്മിത.
സഹോദരങ്ങൾ: ജാനകി,നാരായണി, കാർത്ത്യായനി, പരേതരായ കണ്ണൻ, രാമൻ, കല്യാണി. സംസ്കാരം: നാളെ (തിങ്കൾ) രാവിലെ 10 ന് വീട്ട് വളപ്പിൽ
Discussion about this post