സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനയ്ക്കെതിരെ കേരളത്തിന് ജയം. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹരിയാന 20 ഓവറിൽ 131 റൺസെടുത്തു. 132 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 19 ഓവറിൽ 132 റൺസെടുത്ത് വിജയിക്കുകയായിരുന്നു. ബാറ്റിങ്ങിൽ കേരളത്തിന് വേണ്ടി വിഷ്ണു വിനോദ് 25,അബ്ദുൽ ബാസിത് 27 രോഹൻ കുന്നുമ്മൽ 26 എന്നിവരും തിളങ്ങി.
ഹരിയാനയ്ക്ക് വേണ്ടി രാഹുല്‍ തെവാട്ടിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ജയന്ത് യാദവ് (39), സുമിത് കുമാര്‍ (30) എന്നിവരുടെ ഇന്നിംഗ്സാണ് ഹരിയാനയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച് എട്ട് പോയിന്റുള്ള കേരളം ഗ്രൂപ്പ് സിയില്‍ ഒന്നാമതാണ്. അരുണാചല്‍ പ്രദേശ്, കർണ്ണാടക എന്നിവരെയാണ് കേരളം തോല്‍പ്പിച്ചത്.
കേരള ടീമില്‍ സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരം കൂടിയാണിത്.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് സഞ്ജു ടീമിനൊപ്പം ചേരുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു കളിച്ചിരുന്നില്ല. കര്‍ണാടകയ്ക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്.
Discussion about this post