കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു.
കൊല്ലം ചിറയിൽ ഏഴു ദിവസം നടത്തിവരുന്ന പരിശീലന ചടങ്ങ് നഗരസഭ അധ്യക്ഷ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ ഷിജു അധ്യക്ഷത വഹിച്ചു. പരിശീലകരായ പി അജയൻ, കെ നാരായണൻ, ഉപാധ്യക്ഷ ആരിഫ,
ഉപസമിതി കൺവീനർമാരായ ശ്രീകല, നസ്നി പ്രസംഗിച്ചു. നോർത്ത് സി ഡി എസ് അധ്യക്ഷ എം പി ഇന്ദുലേഖ സ്വാഗതവും സൗത്ത് സി ഡി എസ് അധ്യക്ഷ കെ കെ വിബിന നന്ദിയും പറഞ്ഞു.
Discussion about this post