പയ്യോളി: നഗരസഭയിലെ എസ് എസ് എൽ സി വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ളസ് വൺ പ്രവേശനത്തിന് നീന്തൽ പ്രാവീണ്യ സർട്ടിഫിക്കറ്റിനായുള്ള നീന്തൽ ടെസ്റ്റ് ജില്ലാ സ്‌പോർട്സ് കൗൺസിലിൻ്റെ മേൽനോട്ടത്തിൽ കീഴൂർ പള്ളിക്കര റോഡിലെ കാട്ടുംകുളത്തിൽ വെച്ച് നടക്കുമെന്ന് പയ്യോളി നഗരസഭാധ്യക്ഷൻ അറിയിച്ചു.

ജൂലൈ 03 ന് ഞായറാഴ്ച രാവിലെ 8 മണി മുതലാണ് ടെസ്റ്റ് നടക്കുക. സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ ഫീസിനത്തിൽ 50 രൂപ, ആധാർ കാർഡ് പകർപ്പ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോ, നീന്തൽ വസ്ത്രം എന്നിവ കരുതേണ്ടതാണ്. നീന്തൽ പ്രാവീണ്യമുള്ള വിദ്യാർത്ഥികളാണ് പങ്കെടുക്കേണ്ടത്.

Discussion about this post