കൊല്‍ക്കത്ത: നടിയെ ഭീക്ഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ബംഗാളി നടിയായ സ്വരലിപി ചാറ്റര്‍ജിയാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം കൗണ്‍സിലര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെന്ന വ്യാജേന അജ്ഞാത സംഘം നടിയുടെ കൊല്‍ക്കത്തയിലെ കോഫി ഷോപ്പില്‍ എത്തുകയും സമീപ പ്രദേശത്ത് നടക്കാനിരിക്കുന്ന സംഗീത പരിപാടിക്ക് സംഭാവനയായി പണം നല്‍കണമെന്ന് പ്രതികളിലൊരാളായ ബിജോയ് ദത്ത ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
പണം നല്കാൻ വിസമ്മതിച്ച നദിയെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തു. തുടര്‍ന്നാണ് നടി പൊലീസില്‍ പരാതി നല്‍കിയത്.
Discussion about this post