പാലക്കാട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പുറത്താക്കി എച്ച് ആർ ഡി എസ്. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നു. എച്ച് ആർ ഡി എസ് സ്ഥാപനം ഭരണകൂടത്തിന്റെ ഭീകരതയുടെ ഇരയായി. നിരന്തരം സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും ചൂണ്ടിക്കാണിച്ചാണ് പുറത്താക്കിയത്.
അതേസമയം സ്ത്രീശാക്തീകരണ ഉപദേശക സ്ഥാനത്ത് സ്വപ്ന തുടരുമെന്നും എച്ച് ആർ ഡി എസ് വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്ന സുരേഷിനെ എച്ച് ആർ ഡി എസ് സംരക്ഷിക്കുകയാണെന്ന് നേരത്തെ മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
2022 ഫെബ്രുവരി 18നാണ് സ്വപ്നയ്ക്ക് സ്ഥാപനത്തില്‍ നിയമനം നല്‍കിയത്. കേസില്‍ ഉള്‍പ്പെട്ട എം ശിവശങ്കറിനെ സര്‍ക്കാര്‍ ജോലിയില്‍ തിരിച്ചെടുത്തതുകൊണ്ടാണ് സ്വപ്നയ്ക്ക് ജോലി നല്‍കിയതെന്ന് എച്ച് ആർ ഡി എസ് അറിയിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച ശേഷമാണ് സ്വപ്ന സുരേഷിന് എച്ച് ആർ ഡി എസ്സില്‍ ജോലി ലഭിച്ചത്. അവര്‍ക്ക് ജോലി നല്‍കിയതിന്റെ പേരില്‍ സ്ഥാപനത്തെ നിരന്തരം ക്രൂശിക്കുകയാണ്. തൂപ്പുകാരെ പോലും ചോദ്യം നിരന്തരം ചോദ്യം ചെയ്യുകയാണെന്നും സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജോയ് മാത്യു പറഞ്ഞതായി ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post