പാലക്കാട്: ശബ്ദരേഖ പുറത്തുവിട്ട് സ്വർണ കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. വർഷങ്ങൾക്കു മുമ്പേ തന്നെ ഷാജ് കിരണിനെ അറിയാമെന്നും എം ശിവശങ്കറാണ് തനിക്ക് ഷാജ് കിരണിനെ പരിചയപ്പെടുത്തിയതെന്നും സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. ശിവശങ്കറിന്റെ പുസ്‌തകം ഇറങ്ങിയതിനു ശേഷമാണ് വീണ്ടും പരിചയം പുതുക്കിയത്.
രഹസ്യമൊഴി കൊടുത്ത ശേഷം നിർബന്ധമായി കാണണമെന്ന് ഷാജ് കിരൺ പറഞ്ഞതനുസരിച്ചാണ് ഷാജിനെ കണ്ടു. സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് പറഞ്ഞു. അതിനാലാണ് സരിത്തിനെ കണാതായപ്പോള്‍ ഷാജിനെ ആദ്യം വിളിച്ചത്. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് ഷാജ് ചോദിച്ചത്. മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിനു സഹിക്കാൻ പറ്റില്ലെന്നും ഷാജ് പറഞ്ഞതായും സ്വപ്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു
സിനിമയില്‍ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാന്‍ ആണെങ്കില്‍ അതൊന്നും നടക്കുന്ന കാര്യമല്ല. സത്യമിതാണ്, ഇവരൊന്നും റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ഈ ശിവശങ്കറിനെ ശിക്ഷിക്കണം എന്നുണ്ടെങ്കില്‍ നിങ്ങളേല്‍ക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം? നിങ്ങള്‍ അകത്ത് പോയി കിടന്നാല്‍ നിങ്ങളുടെ മക്കള്‍ക്ക്, ഫാമിലിക്ക് എല്ലാം പ്രശ്‌നങ്ങളല്ലേ? എന്താണ് ഇതിന്റെ നേട്ടം?
സ്വപ്‌ന സുരേഷ് പുറത്ത് വിട്ട ശബ്ദരേഖയിലെ ചിലഭാഗങ്ങൾ
ഷാജ്: ‘അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങള്‍ സ്ട്രഗിള്‍ ചെയ്യുന്നതില്‍ നേട്ടമെന്താണ്. അല്ലെങ്കില്‍ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാല്‍ ഒരു എമൗണ്ട് വാങ്ങിക്കീഴടങ്ങണം.’
സ്വപ്ന: ആരേല്‍ന്ന് വാങ്ങാനാണ്? ആരെ അറിയാം നമുക്ക്?
ഷാജ്: ‘നിങ്ങള്‍ പറഞ്ഞത് ആര്‍ക്കാണ് ഡാമേജ് ഉണ്ടായത്. അവരുടെ കൈയില്‍ നിന്ന് കാശ് വാങ്ങണം. നിങ്ങളെന്തിനാ ചെയ്യാത്ത തെറ്റിന് ജയിലില്‍ പോയത്, അതിന് വേണ്ടി കാശ് വാങ്ങണം. നിങ്ങളെ വെച്ച് വേറാരോ കാശ് വാങ്ങുന്നുണ്ട്. നിങ്ങളെ ബലിയാടാക്കുകയാണ് അവര്‍.
സ്വപ്ന: He is been telling this since morning. നമ്മളെ പേര് പറഞ്ഞ് മറ്റാരോ കാശ് വാങ്ങുന്നുണ്ടെന്ന്.
ഷാജ്: അതുറപ്പാണ്. ഞാനിന്നലെ രാത്രി വരെ നിങ്ങളാണ് അത് ചെയ്യുന്നതെന്നാണ് കരുതിയത്. ഇന്ന് രാവിലെയിവിടെ വന്നപ്പഴാണ് ഞാന്‍ അറിഞ്ഞത്. ഞാന്‍ ഇപ്പൊ ഡിജിപിയെ വിളിച്ചില്ലേ. നിങ്ങള് നാളെ പോയിട്ട് അങ്ങേരെ മീറ്റ് ചെയ്യൂ. ഇന്നയിന്നതാണ് പ്രശ്‌നങ്ങള്‍. അവരുടെ മോട്ടീവ് ഇതായിരുന്നു. ഇത്രേം കാലം ജയിലില്‍ കിടന്നതിന് ഫേയ്‌സ് ചെയ്ത പ്രശ്‌നങ്ങള്‍ക്ക് ഒരു കോംപന്‍സേഷന്‍ ചോദിക്കണം. ട്രാവല്‍ ബാന്‍ മാറ്റാനും.
സ്വപ്ന: നമ്മുടെ ട്രാവല്‍ ബാന്‍ മാറ്റാന്‍ ഷാജി ആദ്യം മുതലേ വര്‍ക്ക് ചെയ്യുന്നുണ്ട്. വര്‍ക്ക് ചെയ്യണ്ട ആവശ്യം നമുക്കില്ലാന്ന്
ഷാജ്: ഓള്‍റെഡി ഞാന്‍ വര്‍ക്ക് ചെയ്യുന്നുണ്ട്, അത് റെഡിയാക്കാമെന്ന് പറയുകയും ചെയ്തു.
സ്വപ്ന: അതിനൊരു വലിയ പ്രൈസ് ടാഗും പറഞ്ഞു
മറ്റൊരാള്‍: അതിന് പ്രൈസ് ടാഗ് ഒരിക്കലും ഇടരുത്. കാരണം എന്താന്നറിയോ, അതില്‍ ബന്ധപ്പെട്ട എല്ലാവരും പോയി.
ഷാജ്: എന്നിട്ടും നിങ്ങള്‍ക്ക് കിട്ടിയില്ലല്ലോ?
മൂന്നാമന്‍: നമ്മള് പോയില്ല ഇതുവരേം.
ഷാജ്: പോയാല്‍ കിട്ടുമെന്ന് തോന്നുന്നുണ്ടോ?
മൂന്നാമന്‍: നൂറ് ശതമാനം ഉറപ്പുണ്ട് കിട്ടുമെന്ന്
ഷാജ്: എന്നാല്‍ പിന്നെ അത് വിട്.. നമുക്ക് പ്രശ്‌നത്തിലേക്ക് വരാം….
ഷാജ്: വീണയേക്കുറിച്ചൊക്കെ പറയേണ്ട വല്ല സാഹചര്യവും ഉണ്ടായിരുന്നോ ?
എന്നെ ഇപ്പോൾ എഡിജിപി വിളിച്ചില്ലേ
നിങ്ങൾ നാളെ പോയി കാര്യങ്ങൾ പറയുക
യാത്രാ വിലക്ക് നീക്കാൻ പറയുക
സരിത്ത്: ഞങ്ങൾ പോരാടും
ഷാജ്: പോരാടിയിട്ട് എന്താണ് കാര്യം
ഇത്ര ദിവസം പറയാത്ത കാര്യം എന്തിന് ഇപ്പോ പറഞ്ഞു, ആർക്ക് വേണ്ടി പറഞ്ഞു…?
ഇത്രയും കാര്യങ്ങൾക്ക് ഉത്തരമുണ്ടെങ്കിൽ നാളെ എന്റെ കൂടെ വാ..
നാളെ കഴിഞ്ഞ് നിങ്ങളെ അറസ്റ്റ് ചെയ്യും..
സരിത്ത്: ജയിലെന്നുള്ളത് ഇപ്പോ പേടിയില്ല
സ്വപ്ന: നമ്മളെവെച്ച് ആരോ കാശുണ്ടാക്കുന്നുണ്ട്
ഒരു 164 സ്റ്റേറ്റ്‌മെന്റ് കൊടുത്തതിൽ എന്താണ് തെറ്റ്..?
ഷാജ്: ഇതുകൊണ്ട് നിങ്ങൾ എന്താണ് നേടുന്നത്
സ്വപ്ന: ഒരു ജോലി കിട്ടി, 40000 രൂപക്ക് ആത്മാർത്ഥമായി ജോലി ചെയ്യുന്നു
ഷാജ്: ഫോബ്‌സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നൻ പിണറായി വിജയനാ.. അദ്ദേഹത്തിന്റെ പാർട്ട്ണറാ ഞാൻ…
Discussion about this post