കൊച്ചി: പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കും. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും അന്വേഷണത്തിന് വിളിപ്പിച്ചതിന് പ്രതികരണവുമായി സ്വപ്ന സുരേഷ്. താൻ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കും. ചോദ്യം ചെയ്യലിൽ സത്യസന്ധമായ മറുപടി നൽകും. ഇ ഡി വിളിച്ചിരിക്കുന്നത് എന്തിനാണെന്ന് അറിയില്ല. അന്വേഷണത്തിൽ പൂർണ്ണമായി സഹകരിക്കുമെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കർ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത് തെറ്റായ കാര്യങ്ങൾ ആണ്.
താൻ കസ്റ്റഡിയിൽ ഇരിക്കുമ്പോൾ പുറത്ത് വന്ന ശബ്ദരേഖയുടെ പുറകിൽ ശിവശങ്കർ ആണോ എന്ന് അറിയില്ല. ശിവശങ്കറിനെ പേടിയില്ല. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് മറ്റൊന്നിനെയും ഭയപ്പെടേണ്ട കാര്യമില്ലന്നും സ്വപ്ന പറഞ്ഞു.
Discussion about this post