ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ ഒന്നാമത് സമാധി വാര്‍ഷികം ആചരിച്ചു. രാവിലെ മഹാസമാധിയില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. തുടര്‍ന്ന് സമാധി സ്ഥാനത്ത് നടന്ന പ്രാര്‍ത്ഥനയ്ക്ക് ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ നേതൃത്വം നല്കി.
ബോര്‍ഡംഗങ്ങളായ സ്വാമി ശുഭാംഗാനന്ദ, സ്വാമി വിശാലാനന്ദ എന്നിവരും സ്വാമി ശങ്കരാനന്ദ, സ്വാമി ജ്ഞാനതീര്‍ത്ഥ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ശ്രീനാരായണദാസ്, സ്വാമി ധര്‍മ്മാനന്ദ, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി വിരജാനന്ദ ഗിരി ഉള്‍പ്പെടെയുള്ള സംന്യാസിമാരും ബ്രഹ്മചാരികളും ഭക്തജനങ്ങളും സംബന്ധിച്ചു. അന്നദാനവും ഉണ്ടായിരുന്നു.
Discussion about this post