തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്. പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഗൂഢാലോചന നടത്തിയാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തി.
സംഭവം നടന്ന ദിവസം പെണ്‍കുട്ടിയും അയപ്പദാസും കൊല്ലത്തെ ബീച്ചില്‍ പദ്ധതി തയാറാക്കി. പെണ്‍കുട്ടിക്കു കത്തി വാങ്ങി നല്‍കിയത് അയ്യപ്പദാസ് ആണ്. ജനനേന്ദ്രിയം മുറിക്കുന്നത് എങ്ങനെയാണെന്നു ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് ഇവര്‍ മനസിലാക്കിയത്.ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവർ ആക്രമണം നടത്താന്‍ തീരുമാനിച്ചത്. കേസില്‍ ഇരുവരെയും പ്രതി ചേര്‍ക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.
ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ സ്വാമിയെ മാത്രം പ്രതിയാക്കിയാണ് നേരത്തെ പൊലീസ് കേസെടുത്തിരുന്നത്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടിയുടെ മൊഴിമാറ്റം പൊലീസ് ഗൗരവമായി എടുത്തില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
2017 മെയ് 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നു എന്നായിരുന്നു പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഗംഗേശാനന്ദക്കെതിരെ ബലാല്‍സംഗത്തിന് പൊലീസ് കേസെടുത്തു. എന്നാല്‍ പിന്നീട് പരാതിക്കാരി മൊഴി മാറ്റി പറയുകയും സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. സ്വാമിയുടെ സഹായിയായ അയ്യപ്പദാസാണ് സ്വാമിയെ ആക്രമിച്ചതെന്നും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. തുടർന്നുള്ള വിശദമായ പരിശോധനയിലാണ് പുതിയ കണ്ടെത്തലുകൾ
Discussion about this post