തിരുവനന്തപുരം: തനിക്കെതിരെയുണ്ടായ ആക്രമണങ്ങളുടെ അടിസ്ഥാന കാരണങ്ങളെക്കുറിച്ച് ചൊവ്വാഴ്ച വൈകുന്നേരം വെളിപ്പെടുത്തൽ നടത്തുമെന്ന് സ്വാമി ഗംഗേശാനന്ദ. പറയാനുള്ള കാര്യങ്ങളെല്ലാം വൈകുന്നേരം പറയും.
സൂര്യൻ പതിയെയാണ് പ്രകാശിക്കുന്നത് അത് പോലെയാണ് സത്യവുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച സംഭവത്തിന് പിന്നിൽ പരാതിക്കാരിയായ യുവതിയും കാമുകൻ അയ്യപ്പദാസുമാണെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇരുവരെയും പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച് സംഘം അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയ വാർത്ത ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Discussion about this post