സ്പെയിൻ : കുട്ടികള്‍ നാണയങ്ങളും മോതിരങ്ങളും വിഴുങ്ങി ജീവന് അപകടത്തിലായ വാര്‍ത്തകള്‍ നമ്മള് നിരവധി തവണ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വിചിത്രമായ ഒരു സംഭവമാണ് സ്പെയിനിലുണ്ടാത്. 21-കാരിയായ ഹെയ്സിയ എന്ന യുവതി വിഴുങ്ങിയത് ഒരു ടൂത്ത് ബ്രഷാണ്.
മൂന്ന് മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക്ശേഷമാണ് ബ്രഷ് പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് പകരം ബ്രഷ് പുറത്തെടുക്കാന്‍ സര്‍ജിക്കല്‍ ട്വൈനാണ് ഉപയോഗിച്ചത്. ടര്‍ക്കിയുടെ കറി കഴിക്കുന്നതിനിടയില്‍ ഹെയ്സിയയുടെ തൊണ്ടയില്‍ ഇറച്ചിക്കഷ്ണം കുടുങ്ങുകയായിരുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ യുവതി ഒറ്റയ്ക്ക് ഇറച്ചിക്കഷ്ണം പുറത്തെടുക്കാന്‍ ശ്രമിച്ചു.
വീല്‍ചെയറിലിരിക്കുന്ന അച്ഛന് ഹെയ്സിയയെ സഹായിക്കാന്‍ കഴിയുമായിരുന്നില്ല. കൈയില്‍ കിട്ടിയ ടൂത്ത് ബ്രഷ് കൊണ്ട് ഹെയ്സിയ തൊണ്ടയിലെ ഇറച്ചിക്കഷ്ണം നീക്കം ചെയ്യാന്‍ ശ്രമിച്ചു. ഇറച്ചിക്കഷ്ണം അയഞ്ഞതിനൊപ്പം കൈയിലെ ടൂത്ത് ബ്രഷും അയഞ്ഞു. കൈവിട്ട് തൊണ്ടയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. പിന്നാലെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതിനിടയില്‍ തനിക്ക് വേദന അനുഭവപ്പെട്ടില്ലെന്നും എക്സ്റേ കാണുന്നതുവരെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താന്‍ പറഞ്ഞത് പൂര്‍ണമായും വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും യുവതി പറയുന്നു. താന്‍ മയക്കത്തില്‍ നിന്ന് എഴുന്നേല്ക്കുമ്പോള് തൊട്ടടുത്ത ടേബിളില്‍ ബ്രഷ് ഇരിക്കുന്നുണ്ടായിരുന്നെന്നും വീണ്ടും ശ്വസിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഹെയ്സിയ പറഞ്ഞു.
Discussion about this post