പയ്യോളി: കഴിഞ്ഞ ദിവസം വിട പറഞ്ഞ പ്രശസ്ത ഗാന രചയിതാവ് എസ് വി ഉസ്മാൻ്റെ ഓർമകളിൽ ജൻമനാട് വിതുമ്പി. കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇരിങ്ങൽ കുഞ്ഞാലി മരക്കാർ മ്യൂസിയം പരിസരത്ത് ‘പൊൻമണി പൂങ്കുയിൽ’ എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ സംഗമമാണ് വികാര നിർഭരമായത്. പാടിയും പറഞ്ഞും ഉസ്മാൻ്റെ അപദാനങ്ങൾ വാഴ്ത്തിയ പരിപാടിയിൽ കലാ സാംസ്കാരിക പ്രവർത്തകരാണ് ഒത്തു ചേർന്നത്. പയ്യോളി നഗര സഭാ ചെയർമാൻ ഷഫീഖ് ഉദ്ഘാടനം ചെയ്തു. അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. എം സി വടകര അനുസ്മരണ പ്രഭാഷണം നടത്തി.
നിഅമത്തുല്ല കോട്ടക്കൽ, ഇശാമുല്ല അബ്ദുല്ല, സി കെ അഷ്‌റഫ്, പി കെ ഹമീദ്, ഷമീന തളിക്കര, ലിയാഖത്ത് കുറ്റ്യാടി, മുഷ്താഖ് തീക്കുനി, എസ് വി സലീം,
പി പി സലീം, പി കുഞ്ഞാമു, സി പി സദഖത്തുല്ല എന്നിവർ പ്രസംഗിച്ചു.
Discussion about this post