വടകര: സംഘാടന മികവിലും ആത്മ സമർപ്പണത്താലും എത്തുന്ന മേഖലകളിൽ ഊർജ്ജം വിതച്ച് പോയ എസ് വിയുടെ ഓർമ്മയ്ക്കായി ‘ചോല’ സാംസ്കാരിക വേദി ഏർപ്പെടുത്തിയ 2022 വർഷത്തെ എസ് വി അവാർഡിന് കാരുണ്യ പ്രവർത്തക നർഗീസ് ബീഗം അർഹയായി. വി ടി മുരളി, ബഷീർ തിക്കോടി, സിദ്ദീഖ് വടകര എന്നിവരടങ്ങിയ ജസ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ഒക്ടോബർ 1 ന് ശനിയാഴ്ച വൈകുന്നേരം 3.30 ന് വടകര മുനിസിപ്പൽ പാർക്ക് ഓഡിറേറാറിയത്തിൽ വെച്ച് നർഗീസ് ബീഗത്തിന് കെ മുരളീധരൻ എം പി അവാർഡ് സമ്മാനിക്കും. വി ടി മുരളി, ബഷീർ തിക്കോടി, ടി ടി ഇസ്മാഈൽ, എം അബ്ദുസ്സലാം, മണലിൽ മോഹനൻ, പ്രൊഫ. കെ കെ മഹമൂദ്, പി സഫിയ സംബന്ധിക്കും.
വടകരയിൽ ചേർന്ന സ്വാഗത സംഘം മീറ്റിംഗിൽ ചോല ചെയർമാൻ എം അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ബഷീർ തിക്കോടി, സിദ്ദീഖ് വടകര, സുബി അബ്ദുള്ള, ഹമീദ് വടക്കയിൽ, സമദ് അമ്മാസ്, സാജിദ് അലങ്കാർ, ടി ഖാലിദ് പ്രസംഗിച്ചു.
Discussion about this post