കൊയിലാണ്ടി: സ്വതന്ത്ര്യത്തിൻ്റെ 75-ാമത് വർഷം, ഭാരത സർക്കാർ അമൃത മഹോത്സവമായി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി 75 കോടി സൂര്യ നമസ്ക്കാരയജ്ഞം നടത്തുന്നു.കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ സ്ക്കൂളിൽ നടന്ന ചടങ്ങിൽ കൊച്ചി യോഗവിദ്യ പ്രാണിക് ഹീലിംഗ് ഇൻസ്ട്രക്ടർ ടി ജി ബിജു യജ്ഞം ഉദ്ഘാടനം ചെയ്തു.
ആർ എസ് എസ് വടകര ജില്ലാ കാര്യവാഹ് ശ്രീലേഷ് അദ്ധ്യക്ഷത വഹിച്ചു. യോഗാചാര്യ അനിരുദ്ധൻ, മായ എന്നിവർ സൂര്യ നമസ്ക്കാര പ്രദർശനത്തിന് നേതൃത്വം നൽകി.
എം വി മഞ്ജുഷ, പ്രസാദ് വെങ്ങളം, പ്രദീപ് പെരുവട്ടൂർ, എം വി സജിത്ത്, ഹെഡ്മാസ്റ്റർ കെ കെ മുരളി, ശൈലജ ടീച്ചർ പ്രസംഗിച്ചു. പൂർവ്വ വിദ്യാർത്ഥികളും, രക്ഷിതാക്കളും, അദ്ധ്യാപികമാരും പങ്കെടുത്തു. സൂര്യനമസ്ക്കാരയജ്ഞം 7 ന് സമാപിക്കും
Discussion about this post