പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി പി ഐ എമ്മിലെ സുരേഷ് ചങ്ങാടത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നതെരഞ്ഞെടുപ്പിലാണ് എൽ ഡി എഫ് സ്ഥാനാർഥിയായ സുരേഷ് തിരഞ്ഞെടുക്കപ്പെട്ടത്.
എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ രാജീവൻ കൊടലൂർ പരാജയപ്പെട്ടു. സുരേഷ് ചങ്ങാടത്തിന് 8 ഉം രാജീവൻ കൊടലൂരിന് 4 ഉം വോട്ടുകൾ ലഭിച്ചു. പ്രസിഡന്റായിരുന്ന കെ പി ഗോപാലൻ നായർ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോഴിക്കോട് ആർ ആർ ഡപ്യൂട്ടി കലക്ടർ ഷാമിൽ സെബാസ്റ്റ്യൻ വരണാധികാരിയായിരുന്നു.
Discussion about this post