പയ്യോളി: സുരക്ഷ പെയിൻ ആൻറ് പാലിയേറ്റീവ് പയ്യോളി സോണൽ ഓഫീസ് സുരക്ഷാ ജില്ലാ കമ്മിറ്റിയംഗം എം പി ഷിബു ഉദ്ഘാടനം ചെയ്തു. തുടർന്ന് സമ്പൂർണ്ണ ഹോം കെയർ പദ്ധതി പ്രഖ്യാപനം രക്ഷാധികാരി ടി ചന്തു മാസ്റ്റർ നിർവഹിച്ചു.
സോണൽ കമ്മറ്റി ചെയർമാൻ ഹമീദ് പുതുക്കുടി അദ്ധ്യക്ഷത വഹിച്ചു. സുരക്ഷ ജില്ലാ കമ്മറ്റി കൺവീനർ അജയൻ, ഡി ദീപ, പി ജനാർദ്ദനൻ, കെ വിജയരാഘവൻ മാസ്റ്റർ, കെ സത്യൻ പ്രസംഗിച്ചു.
ജില്ലയിൽ 12 സോണൽ കമ്മറ്റികളാണുള്ളത്. പയ്യോളി സോണൽ കമ്മറ്റിക്ക് കീഴിൽ
9 മേഖലാ കമ്മിറ്റികളിലായി 50 യൂണിറ്റുകളിൽ 318 കിടപ്പു രോഗികൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post