പയ്യോളി: സുരക്ഷപെയിൻ ആൻ്റ് പാലിയേറ്റീവ് പയ്യോളി വെസ്റ്റ് യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും കണ്ണ് പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.

സുരക്ഷ ജില്ല കമ്മിറ്റി അംഗം എം പി ഷിബു ഉദ്ഘാടനം നിർവഹിച്ചു.നഗര സഭാംഗം ഷൈമ ശ്രീജു അധ്യക്ഷത വഹിച്ചു.

നമ്പ്യാട്ടിൽ കുഞ്ഞബ്ദുള്ളയുടെ സ്മരണയ്ക്കായി നൽകിയ ഉപകരങ്ങൾ സോണൽ ചെയർമാൻ പുതുക്കുടി ഹമീദും ആർ കെ റഷീദ് പള്ളിക്കര സംഭാവന ചെയ്ത ഉപകരണങ്ങൾ കൺവീനർ വിജയരാഘവൻ മാസ്റ്ററും ഏറ്റുവാങ്ങി.

നഗരസഭാംഗങ്ങളായ കെ കെ ഖാലിദ്, കെ സി ബാബുരാജ്, ഡോ. ഫെബിൻ മൊയ്തു, വി വി അനിത, എ ടി മഹേശൻ മാസ്റ്റർ, സി ടി രാജീവൻ പ്രസംഗിച്ചു.കൺവീനർ പി എം അജ്മൽ സ്വാഗതവും ചെയർമാൻ ജൂബി അമീശൻ നന്ദിയും പറഞ്ഞു.

കോഴിക്കോട് മലബാർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പും പയ്യോളി സൂപ്പർ ലാബിൻ്റെ സഹായത്തോടെ സൗജന്യ രക്തസമ്മർദ്ദ, ഷുഗർ പരിശോധന ക്യാമ്പും നടന്നു.









































Discussion about this post