ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ സി ലഹോട്ടി (81) അന്തരിച്ചു. പിടിഐയുടെ മുന്‍ സ്വതന്ത്ര ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. സുപ്രീംകോടതിയുടെ 35-ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു രമേഷ് ചന്ദ്ര ലാഹോട്ടി എന്ന ആര്‍സി ലഹോട്ടി. 2004 ജൂണ്‍ ഒന്നിനാണ് അദ്ദേഹം ചീഫ് ജസ്റ്റിസാകുന്നത്.
2005 നവംബര്‍ ഒന്നിന് ജസ്റ്റില് ലാഹോട്ടി സുപ്രീംകോടതിയില്‍ നിന്നും വിരമിച്ചു. വോഡാഫോണ്‍ നികുതി തര്‍ക്ക കേസില്‍ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് ലാഹോട്ടിയെ ആര്‍ബിട്രേറ്ററായി നിയമിച്ചിരുന്നു. ജസ്റ്റിസ് ലാഹോട്ടിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവും അനുശോചിച്ചു.
Discussion about this post