ന്യൂഡൽഹി: രാജ്യദ്രോഹത്തിനെതിരെയ നിയമം മരവിപ്പിച്ച് സുപ്രീംകോടതി ഉത്തരവ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ ആണ് മരവിപ്പിച്ചത്.
കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസെടുക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാം.
പുനപരിശോധിക്കുന്നത് വരെ വകുപ്പ് ചുമത്തരുതെന്നും സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്കി. രാജ്യദ്രോഹ കേസുകളില്‍ 13000 പേര് ജയിലുകളിലുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
Discussion about this post