തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡിയുള്ള മൂന്ന് സാധനങ്ങൾക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാലു രൂപയും വർധിപ്പിച്ചു.
ഇന്നലെ രാത്രിയാണ് വില കൂട്ടാനുള്ള നിർദ്ദേശം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയത്. സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്ന് തുടങ്ങാൻ ഇരിക്കേയാണ് സബ്സിഡി സാധനങ്ങളുടെ വിലവർധന.
സെപ്റ്റംബർ 5 മുതൽ 14 വരെയാണ് ഓണം ഫെയർ. ജില്ലാതല ഫെയറുകൾ സെപ്റ്റംബർ 6 മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സൗകര്യങ്ങളോടെ നടക്കും.
Discussion about this post