തിരുവനന്തപുരം: വീണ്ടും മറ്റൊരു ലോക്ഡൗണിനു സമാനമായ നിയന്ത്രണം. ശനിയാഴ്ച അര്‍ധരാത്രി മുതലാണ് നിയന്ത്രണങ്ങൾ നിലവില്‍ വരിക. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഞായറാഴ്ച കൂടി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അനാവശ്യമായി പുറത്തിറങ്ങാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
🟥 വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര് മാത്രമേ പങ്കെടുക്കാവൂ.
🟥 പഴം, പാല്, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കാം.
🟥 മാധ്യമ സ്ഥാപനങ്ങള്‍, മരുന്നുകടകള്‍, ആംബുലന്‍സ് എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.
🟥 ചികിത്സയ്ക്കും വാക്സിനേഷനും യാത്ര ചെയ്യാം.
🟥 മറ്റ് യാത്രകളില്‍ കാരണം വ്യക്തമാക്കുന്ന രേഖ കയ്യില്‍ കരുതണം.
🟥 ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സല്‍ മാത്രമേ പാടുള്ളൂ.
🟥 ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും.
Discussion about this post