കീവ്: യുക്രെയിനിലെ സുമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നത് താത്കാലികമായി നിർത്തിവച്ചു. വഴിയിൽ സ്‌ഫോടനങ്ങളുണ്ടെന്നും യാത്ര സുഗമമായിരിക്കില്ലെന്നുമുള്ള വിലയിരുത്തലിലാണ് ഒഴിപ്പിക്കൽ നടപടികൾ നിർത്തിവച്ചതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വെടിനിർത്തൽ ലംഘനങ്ങൾ ഈ പ്രദേശങ്ങളിലുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
റഷ്യൻ സൈന്യം വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ എത്രയും പെട്ടെന്ന് വിദ്യാർത്ഥികളെ മാറ്റാനായിരുന്നു ഇന്ത്യൻ എംബസിയുടെ നീക്കം. ഇതിനായി ബസുകൾ എത്തിക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾ ബസിൽ കയറി തുടങ്ങിയ സമയത്താണ് രക്ഷാദൗത്യം അടിയന്തരമായി നിർത്തിവയ്ക്കാൻ എംബസിയിൽ നിന്നും നിർദേശം കിട്ടിയത്.
പെൺകുട്ടികളെയായിരുന്നു ആദ്യം രക്ഷിക്കാനായി ശ്രമിച്ചത്. കീവ്, മരിയോപോൾ, ഖർക്കീവ്, സുമി എന്നിവിടങ്ങളിലാണ് വെടിനിറുത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് റഷ്യ അറിയിച്ചിരുന്നുവെങ്കിലും പ്രദേശത്ത് ഇപ്പോഴും ആക്രമണം തുടരുകയാണ്.
Discussion about this post