മോസ്‌കോ: ഒരു മാസമായി തുടരുന്ന യുദ്ധം റഷ്യയിൽ ഭക്ഷ്യക്ഷാമത്തിന് കാരണമാകുന്നതായി സൂചന. യുക്രെനില്‍ അധിനിവേശം നടത്തുന്ന റഷ്യയില്‍ പഞ്ചസാരക്കായി പിടിവലി നടത്തുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ഇത്തരമൊരു സംശയത്തിന് കാരണമായത്. യുദ്ധത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ പഞ്ചസാരയുടെ വില കൂടുകയും സ്‌റ്റോക്ക് കുറയുകയും ചെയ്തതോടെ ഒരു റഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നടന്ന പിടിവലിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
രാജ്യത്തെ ചില സ്‌റ്റോറുകള്‍ 10 കിലോഗ്രാം പരിധി വെച്ചാണ് പഞ്ചസാര വില്‍ക്കുന്നത്. യുദ്ധത്തിനിറങ്ങിയ രാജ്യത്തും സാധാരണക്കാര്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍ രാജ്യത്ത് പഞ്ചസാര ക്ഷാമമില്ലെന്നാണ് റഷ്യന്‍ അധികൃതര്‍ പറയുന്നത്. ഉപഭോക്താക്കള്‍ പരിഭ്രാന്തരായി ഉത്പന്നം വാങ്ങിക്കൂട്ടുന്നതാണ് പ്രശ്‌നമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, പഞ്ചസാരക്ക് വില കൂടാന്‍ ഉത്പന്നം ചില നിര്‍മാതാക്കള്‍ പൂഴ്ത്തിവെക്കുന്നതായി ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്ഷാമമില്ലെന്നാണ് ഗവണ്‍മെന്‍റ് പറയുന്നതെങ്കിലും രാജ്യത്ത് നിന്ന് പഞ്ചസാര കയറ്റുമതി ചെയ്യുന്നതിന് റഷ്യ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പഞ്ചസാരയുടെ വില 31 ശതമാനമാണ് വര്‍ധി
Discussion about this post