തിരുവനന്തപുരം: കെ വി തോമസിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പാർട്ടി അച്ചടക്കം എല്ലാവർക്കും ബാധകമാണെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. സി പി ഐ എം പാർട്ടി കോൺഗ്രസിലെ ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്ന കെ വി തോമസിൻ്റെ തീരുമാനത്തോട് പ്രതികരിക്കുകയിരുന്നു അദ്ദേഹം.
സെമിനാറിൽ പങ്കെടുത്താൽ നടപടിക്ക് എ ഐ സി സി നേതൃത്വത്തോട് ശുപാർശ ചെയ്യും. പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞത് സ്വാഭാവിക പ്രതികരണമാണ്. വിഷയത്തിൽ വാർത്താസമ്മേളനം വിളിച്ച് വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറിൽ പങ്കെടുക്കരുതെന്ന് കെ സുധാകരൻ ഇന്നലെ തോമസിനോട് ആവശ്യപ്പെട്ടിരുന്നു. തോമസിനെതിരായ അച്ചടക്ക നടപടിയിൽ കെ പി സി സി തീരുമാനമെടുക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. തോമസിനെ രൂക്ഷമായി വിമർശിച്ച് രാജ്‌മോഹൻ ഉണ്ണിത്താനും രംഗത്തെത്തിയിരുന്നു.
Discussion about this post