
കൊയിലാണ്ടി: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ജി വി എച്ച് എസ് എസ് ൽ തിരിതെളിഞ്ഞു. കലോത്സവം കാനത്തിൽ ജമീല എം എൽ എ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി കെ വീരാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.

നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഇ കെ അജിത്ത്, നഗരസഭാഗങ്ങളായ എ ലളിത, കെ രത്നവല്ലി, വി പി ഇബ്രാഹിം കുട്ടി, കെ കെ വൈശാഖ്, പി ടി എ പ്രസിഡൻറ് വി ശുചീന്ദ്രൻ, എ ഇ ഒ പി പി സുധ, പി വത്സല, ബിജേഷ് ഉപ്പാലക്കൽ, യൂസഫ് നടുവണ്ണൂർ, ഷാജി എൻ ബലറാം, എം പി നിഷ, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ പ്രസംഗിച്ചു. പി വത്സല സ്വാഗതവും ഒ കെ ഷിജു നന്ദിയും പറഞ്ഞു.


Discussion about this post